Saturday, May 21, 2011

തണല്‍മരമാകുന്നവര്‍

എത്ര ഫെമിനിസ്റ്റുകള്‍ ആയ സ്ത്രീകള്‍ പോലും ചില പുരുഷന്മാരുടെ മുന്‍പില്‍ അല്പം വിധേയത്വം പ്രകടിപ്പിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ അതിനെ വിധേയത്വം എന്ന് വിളിക്കാന്‍ കഴിയില്ല. അല്പം കൂടിയ അളവിലുള്ള ബഹുമാനം എന്ന് മാത്രം പറയാം. ഇത് വളരെ പ്രകടമായി തന്നെ കാണാം. അതായത് ഇവരുടെ മുന്‍പില്‍ ഇരിക്കുകയാണെങ്കില്‍ പലപ്പോഴും തോളുകള്‍ കുനിച്ചു ചെറുതായി കൂനികൂടിയുള്ള ഒരു തരം ശരീര ഭാഷ സ്ത്രീകള്‍ പുലര്‍ത്തുന്നതായി കാണാം. ഇത് അവര്‍ ബോധപൂര്‍വം ചെയ്യുന്നതല്ല. ഉപബോധ മനസ്സില്‍ നിന്ന് വന്നുപോകുന്നതാണ്. അതുപോലെ ബസ്‌ സ്റ്റോപ്പില്‍ ഇങ്ങനെയുള്ള ഒരു മനുഷ്യന്‍ നില്‍ക്കുകയാണെങ്കില്‍ പലപ്പോഴും സ്ത്രീകള്‍ അയാളുടെ പുറകിലേക്ക് മാറി നില്‍ക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നും ഇത് നാട്ടിന്‍ പുറങ്ങളിലെ കാര്യമല്ലേ എന്ന്, അല്ല മെട്രോ സിറ്റികളിലും ഇത് കാണാന്‍ കഴിയും.
                                            ശരിക്കും അയാളോട് അവര്‍ക്ക് ഒരു ആരാധന തോന്നും, പക്ഷെ അത് ഒരിക്കലും ഒരു പ്രണയത്തിന്റെ തലത്തില്‍ ഉള്ളതല്ല, ഒരു അടുപ്പം തോന്നും പക്ഷെ ഒരിക്കലും സൗഹൃദം ആവില്ല, കൂടുതല്‍ അടുത്ത് ഇടപെടുമ്പോള്‍ ഒരു സ്നേഹം തോന്നും, പക്ഷെ ഒരിക്കലും പ്രേമം തോന്നില്ല. അതിനൊക്കെ അപ്പുറം ഒരു ബഹുമാനം കലര്‍ന്ന സ്നേഹമാണ് അവര്‍ക്ക് അനുഭവപ്പെടുക. ഇങ്ങനെയുള്ള കാര്യങ്ങള്‍ പലര്‍ക്കും വിശ്വാസം വരില്ല, കാരണം ഇതുപോലെയുള്ള പുരുഷന്മാര്‍ നൂറില്‍ ഒന്നോ രണ്ടോ മാത്രമേ കാണുകയുള്ളൂ.                     
                                            ഇനി നമുക്ക് ഈ പുരുഷന്മാരുടെ കാര്യം ചിന്തിക്കാം. കോളെജിലും മറ്റും ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നവര്‍ ആണെങ്കിലും ഒരു ലൈന്‍ ഇവര്‍ക്ക് ഉണ്ടാവില്ല. പിന്നെ ജോലി സ്ഥലത്തും പലരില്‍ നിന്നും ഒരു അടുപ്പകുറവു അനുഭവപ്പെടും. ആകെ ഒരു ഏകാന്തത ജീവിതത്തില്‍ അനുഭവപ്പെടും. സ്ത്രീകള്‍ ബഹുമാനം തരുന്ന സ്ഥാനത്ത്‌ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ അകല്‍ച്ച കാട്ടും
                                            പിന്നെ സ്ത്രീകള്‍ ഇവരോട് സംസാരിക്കുമ്പോള്‍ തമാശയോ സന്തോഷമോ പറയാറില്ല, ജീവിതത്തിലെ ദുഖങ്ങളും പ്രതിസന്ധികളും ഇവരോട് പങ്കുവയ്ക്കുകയാണ് പതിവ്. പിന്നെ വാക്കുകള്‍ കൊണ്ട് ഇവര്‍ ആശ്വസിപ്പിചില്ലെങ്കില്‍ പോലും ഇവരോട് തുറന്നു പറയുന്നതില്‍ നിന്ന് ഒരു ആശ്വാസം ലഭിക്കുന്നു. അതുപോലെ എന്തും തുറന്നു പറയാനുള്ള ഒരു വിശ്വാസം ഇവരുടെമേല്‍ ഉണ്ടായിരിക്കും. ഒരു തണല്‍ മരം പോലെ ഇവരെ കരുതുന്നു.
                                           ഇനി ഇതിനു പിന്നില്‍ ഉള്ള parapsychology നോക്കുകയാണെങ്കില്‍ ഇവരില്‍ നിന്നും ഒരു പോസിറ്റീവ് എനര്‍ജി പ്രവഹിക്കുന്നതായി പറയും. പക്ഷെ യുക്തിവാദികള്‍ എന്താണ് പറയുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും ഇവരുടെ സംസാരവും ഇടപെടലും കൊണ്ടല്ല ഇവര്‍ക്ക് ആരാധകര്‍ ഉണ്ടാകുന്നത്, കാരണം അതിലൊക്കെ ഇവര്‍ സാധാരണ മനുഷ്യര്‍ തന്നെയാണ്.
                                          പലപ്പോഴും ഇതുപോലെയുള്ള പ്രത്യേകതകള്‍ ആണ് ആള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നതും. കാരണം മൌനികളായി ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ ആചാര്യന്മാര്‍ക്കും ധാരാളം ഭക്തര്‍ ഉണ്ടായിരുന്നു. അതായത് വാക്കുകളിലൂടെ ഒരു ആശ്വാസം കിട്ടുകയില്ലെങ്കിലും ചിലരുടെ സാന്നിധ്യം ചിലര്‍ക്ക് ആശ്വാസം കൊടുക്കുന്നു. അവരോടു പ്രത്യേക ബഹുമാനം തോന്നുന്നു. അതൊക്കെ കുഴപ്പമില്ല, പക്ഷെ ഈശ്വരനായി അവരെ ആരാധിക്കുന്നത് രണ്ടുവട്ടം ചിന്തിച്ചതിനു ശേഷം ആവണം.
                                           ഇനി ഇത് എന്തുതന്നെ ആയാലും ചിലരില്‍ നിന്ന് ഒരുതരം ഊര്‍ജം ഉള്‍ക്കൊള്ളാനും മാനസികമായി ശക്തി നേടാനും കഴിയുമെന്ന് പലരും പറഞ്ഞിട്ടുണ്ട് . ഇതൊക്കെ വേഗം മനസിലാകുന്നത് സ്ത്രീകള്‍ക്ക് ആണ്. കാരണം അവര്‍ തലച്ചോറിന്റെ വലതു ഭാഗം(right hemisphere ) കൂടുതലായി പ്രവര്‍ത്തിപ്പിക്കുന്നു  എന്നാണ് പറയുന്നതു . അതായിരിക്കാം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് കാരണം.

12 comments:

ചെറുത്* said...

Labels: അനുഭവം...!!? ഇപ്പഴല്ലേ ഗുട്ടന്‍സ് പിടി കിട്ടീത്. അപ്പൊ ഇനിമുതല്‍ ബസ്റ്റോപ്പിലും മറ്റും നില്‍ക്കുമ്പൊ ചെറുത് കൂടുതല്‍ ജാഗ്രതപുലര്‍ത്തണം...ഹ്മം! ;)

ചില ആഗിളില്‍ നിന്ന് നോക്കിയാല്‍ ഈ വായിച്ചതില്‍ പലതും ശരിയാണെന്ന് തോന്നി. (കട്ടസീരിയസ്)

വീണ്ടും കാണാം.

ഞാന്‍ said...

ഓഷോയുടെ പുരുഷന്‍,സ്ത്രീ എന്നീ കിത്താബുകള്‍ വായിക്കുക.വട്ടായില്ലെന്കില്‍ നിങ്ങള്ക്ക് മനസ്സിനെ ഒന്ന് കൂടി നിര്‍വചിക്കാം.ഒന്നും തൃപ്തി വരില്ല.ഒടുവില്‍ നിങ്ങള്ക്ക് എല്ലാം കണക്കാനെന്നു തോന്നും പിന്നെ ഒന്നും നിര്‍വചിക്കാന്‍ ശ്രമിക്കില്ല.
സ്വസ്ഥം,സമാധാനം,പിന്നെ സമയമുണ്ടെങ്കില്‍ ഗൃഹ ഭരണം..........

സീത* said...

നല്ലൊരു പോസ്റ്റ്..അറിയാത്ത കുറച്ചു കാര്യങ്ങൾ അറിഞ്ഞു...നന്ദി

Raveena Raveendran said...

സ്ത്രീകളുടെ തല കൂടുതല്‍ പ്രവര്‍ത്തിക്കുന്നു ........

ഒരു ദുബായിക്കാരന്‍ said...

അപ്പോള്‍ ഈ സ്ത്രീകള്‍ ഒരു സംഭവം ആണല്ലേ! തലച്ചോറിന്റെ വലതു ഭാഗം കൂടുതലായി പ്രവര്‍ത്തിപ്പിക്കുന്നു എന്ന് താങ്കള്‍ പറഞ്ഞപ്പോഴാ അറിയുന്നത്.. ഞാന്‍ കരുതി ഒന്നും വര്‍ക്ക്‌ ചെയ്യാറില്ല എന്നാണ്. എന്തായാലും നല്ല പോസ്റ്റ്‌ ..ആശംസകള്‍ ..

SAJAN S said...

ചെറുത്, ഞാന്‍, സീത, രവീണ, ദുബായിക്കാരന്‍ - വളരെ നന്ദി, സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും.

നിശാസുരഭി said...

ഗൗരവമാണല്ലോ.

നല്ല വിഷയം
എഴുത്തും മോശമായില്ല..

അനുഭവം ഗുരു തന്നെ!
ആശംസകള്‍

lekshmi. lachu said...

appo enganeyum undalle...ariyaatha chila kaaryangal arinju.

jayarajmurukkumpuzha said...

valare nannayi ingane oru arivu pakarnnathil..... aashamsakal.......

Vayady said...

ഇതില്‍ പറഞ്ഞതു പോലൊരു പുരുഷനെ എനിക്ക് പരിചയമുണ്ട്. ഒരു തണല്‍ മരം പോലെ അയാളെ പല സ്ത്രീകളും കരുതുന്നതു എനിക്കറിയാം. ഒരുപക്ഷേ മറ്റൊരു സ്ത്രീയോട് തന്റെ സ്വകാര്യദുഃഖങ്ങള്‍ പറഞ്ഞാല്‍ മൂന്നാമതൊരാള്‍ അറിയുമോ എന്ന ഭയം സ്ത്രീകള്‍ക്ക് സ്വാഭാവികമായും ഉള്ളതു കൊണ്ടാണോ എന്നറിയില്ല.

sankalpangal said...

കൊള്ളാം കുഞ്ഞെ നിന്നിഷ്ടം ....സ്വല്‍പ്പം എനര്‍ജികൂടി പോരട്ടെ....

Madhusudanan said...


ലേഖനം കൊള്ളം. കുറച്ചു പ്രിപ്പറേഷൻ ചെയ്താണ്‌ എഴുതിയതെന്നു തോന്നി. അഭിനന്ദനങ്ങൾ