Sunday, December 26, 2010

നമ്മള്‍ ഭയപ്പെടുന്നു.....!!

നമ്മള്‍ ഭയപ്പെടുന്നു, ഭയം നമുക്ക് നല്ലതൊന്നും വരുത്തില്ല എന്നറിഞ്ഞിട്ടും. ഇതുവരെ ഭയം നമുക്ക് വരുത്തിവച്ച കുഴപ്പങ്ങള്‍ ഓര്‍ത്തിട്ടും നമ്മള്‍ ഭയപ്പെടുന്നു. ജീവിതത്തില്‍ നല്ലതെന്ന് നമ്മളും മറ്റുള്ളവരും കരുതുന്ന ഓരോ കാര്യവും നടക്കുമ്പോഴും നമ്മള്‍ ഭയപ്പെടുന്നു. ഏറ്റവും നല്ലതെന്ന് പലരും കരുതുന്ന ജോലി നമുക്ക് ലഭിച്ചാല്‍ മേലധികാരിയെ നമ്മള്‍ അറിയാതെ ഭയപ്പെടും. ആ ജോലി സത്യത്തില്‍ ഒരു ഭാരമായിരിക്കും. പക്ഷെ എന്തിനൊക്കെയോ വേണ്ടി നമ്മള്‍ ഭയപ്പെടാനും അനുസരിക്കാനും നിര്‍ബന്ധിതരാകുന്നു. നാട്ടില്‍ പോയി ബിസിനസോ കൃഷിയോ നടത്തിയാലും നന്നായി ജീവിക്കാന്‍ കഴിയും, പക്ഷെ നമ്മള്‍ ഭയപ്പെടുന്നു.
                                                                         ഞങ്ങള്‍ക്ക് ഭയമില്ല എന്ന് പറഞ്ഞു പലരും വരുമെന്നറിയാം, എങ്കിലും അവരും ഭീരുത്വത്തെ ഭയപ്പെടുന്നു.ഭയമില്ലെന്നു വരുത്താന്‍ ബഞ്ചി ജമ്പിങ്ങ്നു പോയാലും ഇന്‍സ്ട്രക്ടരുടെ നിര്‍ദേശങ്ങളെ നാം ഭയക്കുന്നു. ഭയം ഇല്ലാതാക്കാന്‍ കരാട്ടെ പഠിക്കാന്‍ പോയാല്‍ മാസ്ടരെ അനുസരിക്കണം, അതിലും ഒരു ഭയം ഒളിഞ്ഞിരിക്കുന്നു.
                                                                       പലര്‍ക്കും പലതിനെ ഭയം, ചിലര്‍ക്ക് അവനവനെത്തന്നെ ഭയം, എനിക്ക് വേണ്ടാത്ത ചിന്തകളെ ഭയം. ഭൂരിപക്ഷവും ഭയന്ന് ജീവിക്കുന്നു. ഇതൊക്കെ വായിച്ചിട്ട് നല്ല നാല് കമന്ട് ഇടാം എന്ന് വിചാരിച്ചാലും ബൂലോഗത്തെ ഭയന്ന് പലരും മിണ്ടാതെ പോകുന്നു......!!

7 comments:

Unknown said...

ഒരു കമന്റിടാന്‍ ഞാനു ഭയപ്പെടുന്നു,
ഉവ്വോ
ഹേയ്..

അയ്യോ!!

ഒരു പോസ്റ്റുണ്ട് ഈ പ്രൊഫൈലിലൂടെ പോയാല്‍ കാണാം. കണ്ടൊ എന്നറിയില്ല!

അനീസ said...

ഭയം ആകുന്നെ , ഞാന്‍ കമെന്റ് ഇടുനില്ല

ശങ്കരനാരായണന്‍ മലപ്പുറം said...

NO PROBLEM!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal....

എന്‍.ബി.സുരേഷ് said...

ജിദ്ദു കൃഷ്ണമൂർത്തി അറിഞ്ഞതിൽ നിന്നുള്ള മോചനം എന്ന പുസ്തകത്തിൽ പറയുന്നുന്റ്. ഭയത്തെക്കുറിച്ച്.

നമ്മൾ ആഹാരത്തെക്കുറിച്ച് ഭയക്കും രോഗത്തെക്കുറിച്ച് ഭയക്കും സമാധാനത്തെക്കുറിച്ച് ഭയക്കും പണത്തെക്കുറിച്ച് ഭയക്കും സ്നേഹത്തെയോർത്ത് ഭയക്കും. പക്ഷേ ഈ ഭയങ്ങൾ എല്ലാം നീങ്ങുമ്പൊൾ മരണത്തെയോർത്ത് ഭയക്കും എന്ന്. പിന്നെയാണോ ഈ നിസ്സാരമായ കമന്റ്.

നല്ല കമന്റിടാൻ ആളുകൾ ഭയക്കുന്നത്. തിരിച്ച് വന്ന് ആളുകൾ എന്റെ പുറം ചൊറിയുമോ എന്ന ഭയത്താലാണ്.എനിക്ക് അത്തരം ഭയം ഒട്ടുമില്ല.

Meera's World said...

:):)you read my mind:)

Nithin said...

അയ്യോ എനിക്ക് ഭയമാകുന്നു.........
കമന്റ് ഇടാതിരുന്നാല്‍ എന്തെങ്കിലും തോന്നിയാലോ ?