Wednesday, October 3, 2012

സ്നേഹമോ, പ്രണയമോ...?

video
എന്നും ഹൃദയത്തിന്റെ ഒരു അറ അവള്‍ക്കായി നീക്കി വച്ചിരിക്കുന്നു. അതില്‍ അവള്‍മാത്രം നിറഞ്ഞിരിക്കുന്നു. ഇത് സ്നേഹമോ, അതോ പ്രണയമോ ? എനിക്കറിയില്ല , നിങ്ങള്‍ പറഞ്ഞുതരുമോ ?

Saturday, April 7, 2012

വര്‍ഷങ്ങള്‍ പോയതറിയാതെ............ ഹൊ...!

കാലം ഇത്ര മാറിയിട്ടും, കുടവയറും വച്ച് ഷര്‍ട്ട്‌ ഇന്‍ ചെയ്ത്‌ ബൈക്കില്‍ വരുന്ന എന്‍ജിനീയര്‍ ആണ് ആലപ്പുഴ ജില്ലയിലെ most eligible bachelor ........ ഹിഹിഹിഹിഹി .....ഹീ ........
 ആരും കോപിക്കല്ലേ.... ഒരു സത്യം പറഞ്ഞെന്നു മാത്രം

Sunday, September 18, 2011

ഹോ... ഇതിനെക്കൊണ്ട് തോറ്റു.......

 
അയ്യോ..... ഈ തൊട്ടാവാടികളെക്കൊണ്ട് തോറ്റു.....അതിനറിയില്ലല്ലോ മുള്ള് കൊള്ളുമ്പോള്‍ നമുക്കുള്ള വേദന.... പാവം.....

*ചിത്രത്തിന് കടപ്പാട് - exotic-plants.de

Saturday, May 21, 2011

തണല്‍മരമാകുന്നവര്‍

എത്ര ഫെമിനിസ്റ്റുകള്‍ ആയ സ്ത്രീകള്‍ പോലും ചില പുരുഷന്മാരുടെ മുന്‍പില്‍ അല്പം വിധേയത്വം പ്രകടിപ്പിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ അതിനെ വിധേയത്വം എന്ന് വിളിക്കാന്‍ കഴിയില്ല. അല്പം കൂടിയ അളവിലുള്ള ബഹുമാനം എന്ന് മാത്രം പറയാം. ഇത് വളരെ പ്രകടമായി തന്നെ കാണാം. അതായത് ഇവരുടെ മുന്‍പില്‍ ഇരിക്കുകയാണെങ്കില്‍ പലപ്പോഴും തോളുകള്‍ കുനിച്ചു ചെറുതായി കൂനികൂടിയുള്ള ഒരു തരം ശരീര ഭാഷ സ്ത്രീകള്‍ പുലര്‍ത്തുന്നതായി കാണാം. ഇത് അവര്‍ ബോധപൂര്‍വം ചെയ്യുന്നതല്ല. ഉപബോധ മനസ്സില്‍ നിന്ന് വന്നുപോകുന്നതാണ്. അതുപോലെ ബസ്‌ സ്റ്റോപ്പില്‍ ഇങ്ങനെയുള്ള ഒരു മനുഷ്യന്‍ നില്‍ക്കുകയാണെങ്കില്‍ പലപ്പോഴും സ്ത്രീകള്‍ അയാളുടെ പുറകിലേക്ക് മാറി നില്‍ക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നും ഇത് നാട്ടിന്‍ പുറങ്ങളിലെ കാര്യമല്ലേ എന്ന്, അല്ല മെട്രോ സിറ്റികളിലും ഇത് കാണാന്‍ കഴിയും.
                                            ശരിക്കും അയാളോട് അവര്‍ക്ക് ഒരു ആരാധന തോന്നും, പക്ഷെ അത് ഒരിക്കലും ഒരു പ്രണയത്തിന്റെ തലത്തില്‍ ഉള്ളതല്ല, ഒരു അടുപ്പം തോന്നും പക്ഷെ ഒരിക്കലും സൗഹൃദം ആവില്ല, കൂടുതല്‍ അടുത്ത് ഇടപെടുമ്പോള്‍ ഒരു സ്നേഹം തോന്നും, പക്ഷെ ഒരിക്കലും പ്രേമം തോന്നില്ല. അതിനൊക്കെ അപ്പുറം ഒരു ബഹുമാനം കലര്‍ന്ന സ്നേഹമാണ് അവര്‍ക്ക് അനുഭവപ്പെടുക. ഇങ്ങനെയുള്ള കാര്യങ്ങള്‍ പലര്‍ക്കും വിശ്വാസം വരില്ല, കാരണം ഇതുപോലെയുള്ള പുരുഷന്മാര്‍ നൂറില്‍ ഒന്നോ രണ്ടോ മാത്രമേ കാണുകയുള്ളൂ.                     
                                            ഇനി നമുക്ക് ഈ പുരുഷന്മാരുടെ കാര്യം ചിന്തിക്കാം. കോളെജിലും മറ്റും ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നവര്‍ ആണെങ്കിലും ഒരു ലൈന്‍ ഇവര്‍ക്ക് ഉണ്ടാവില്ല. പിന്നെ ജോലി സ്ഥലത്തും പലരില്‍ നിന്നും ഒരു അടുപ്പകുറവു അനുഭവപ്പെടും. ആകെ ഒരു ഏകാന്തത ജീവിതത്തില്‍ അനുഭവപ്പെടും. സ്ത്രീകള്‍ ബഹുമാനം തരുന്ന സ്ഥാനത്ത്‌ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ അകല്‍ച്ച കാട്ടും
                                            പിന്നെ സ്ത്രീകള്‍ ഇവരോട് സംസാരിക്കുമ്പോള്‍ തമാശയോ സന്തോഷമോ പറയാറില്ല, ജീവിതത്തിലെ ദുഖങ്ങളും പ്രതിസന്ധികളും ഇവരോട് പങ്കുവയ്ക്കുകയാണ് പതിവ്. പിന്നെ വാക്കുകള്‍ കൊണ്ട് ഇവര്‍ ആശ്വസിപ്പിചില്ലെങ്കില്‍ പോലും ഇവരോട് തുറന്നു പറയുന്നതില്‍ നിന്ന് ഒരു ആശ്വാസം ലഭിക്കുന്നു. അതുപോലെ എന്തും തുറന്നു പറയാനുള്ള ഒരു വിശ്വാസം ഇവരുടെമേല്‍ ഉണ്ടായിരിക്കും. ഒരു തണല്‍ മരം പോലെ ഇവരെ കരുതുന്നു.
                                           ഇനി ഇതിനു പിന്നില്‍ ഉള്ള parapsychology നോക്കുകയാണെങ്കില്‍ ഇവരില്‍ നിന്നും ഒരു പോസിറ്റീവ് എനര്‍ജി പ്രവഹിക്കുന്നതായി പറയും. പക്ഷെ യുക്തിവാദികള്‍ എന്താണ് പറയുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും ഇവരുടെ സംസാരവും ഇടപെടലും കൊണ്ടല്ല ഇവര്‍ക്ക് ആരാധകര്‍ ഉണ്ടാകുന്നത്, കാരണം അതിലൊക്കെ ഇവര്‍ സാധാരണ മനുഷ്യര്‍ തന്നെയാണ്.
                                          പലപ്പോഴും ഇതുപോലെയുള്ള പ്രത്യേകതകള്‍ ആണ് ആള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നതും. കാരണം മൌനികളായി ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ ആചാര്യന്മാര്‍ക്കും ധാരാളം ഭക്തര്‍ ഉണ്ടായിരുന്നു. അതായത് വാക്കുകളിലൂടെ ഒരു ആശ്വാസം കിട്ടുകയില്ലെങ്കിലും ചിലരുടെ സാന്നിധ്യം ചിലര്‍ക്ക് ആശ്വാസം കൊടുക്കുന്നു. അവരോടു പ്രത്യേക ബഹുമാനം തോന്നുന്നു. അതൊക്കെ കുഴപ്പമില്ല, പക്ഷെ ഈശ്വരനായി അവരെ ആരാധിക്കുന്നത് രണ്ടുവട്ടം ചിന്തിച്ചതിനു ശേഷം ആവണം.
                                           ഇനി ഇത് എന്തുതന്നെ ആയാലും ചിലരില്‍ നിന്ന് ഒരുതരം ഊര്‍ജം ഉള്‍ക്കൊള്ളാനും മാനസികമായി ശക്തി നേടാനും കഴിയുമെന്ന് പലരും പറഞ്ഞിട്ടുണ്ട് . ഇതൊക്കെ വേഗം മനസിലാകുന്നത് സ്ത്രീകള്‍ക്ക് ആണ്. കാരണം അവര്‍ തലച്ചോറിന്റെ വലതു ഭാഗം(right hemisphere ) കൂടുതലായി പ്രവര്‍ത്തിപ്പിക്കുന്നു  എന്നാണ് പറയുന്നതു . അതായിരിക്കാം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് കാരണം.

Sunday, December 26, 2010

നമ്മള്‍ ഭയപ്പെടുന്നു.....!!

നമ്മള്‍ ഭയപ്പെടുന്നു, ഭയം നമുക്ക് നല്ലതൊന്നും വരുത്തില്ല എന്നറിഞ്ഞിട്ടും. ഇതുവരെ ഭയം നമുക്ക് വരുത്തിവച്ച കുഴപ്പങ്ങള്‍ ഓര്‍ത്തിട്ടും നമ്മള്‍ ഭയപ്പെടുന്നു. ജീവിതത്തില്‍ നല്ലതെന്ന് നമ്മളും മറ്റുള്ളവരും കരുതുന്ന ഓരോ കാര്യവും നടക്കുമ്പോഴും നമ്മള്‍ ഭയപ്പെടുന്നു. ഏറ്റവും നല്ലതെന്ന് പലരും കരുതുന്ന ജോലി നമുക്ക് ലഭിച്ചാല്‍ മേലധികാരിയെ നമ്മള്‍ അറിയാതെ ഭയപ്പെടും. ആ ജോലി സത്യത്തില്‍ ഒരു ഭാരമായിരിക്കും. പക്ഷെ എന്തിനൊക്കെയോ വേണ്ടി നമ്മള്‍ ഭയപ്പെടാനും അനുസരിക്കാനും നിര്‍ബന്ധിതരാകുന്നു. നാട്ടില്‍ പോയി ബിസിനസോ കൃഷിയോ നടത്തിയാലും നന്നായി ജീവിക്കാന്‍ കഴിയും, പക്ഷെ നമ്മള്‍ ഭയപ്പെടുന്നു.
                                                                         ഞങ്ങള്‍ക്ക് ഭയമില്ല എന്ന് പറഞ്ഞു പലരും വരുമെന്നറിയാം, എങ്കിലും അവരും ഭീരുത്വത്തെ ഭയപ്പെടുന്നു.ഭയമില്ലെന്നു വരുത്താന്‍ ബഞ്ചി ജമ്പിങ്ങ്നു പോയാലും ഇന്‍സ്ട്രക്ടരുടെ നിര്‍ദേശങ്ങളെ നാം ഭയക്കുന്നു. ഭയം ഇല്ലാതാക്കാന്‍ കരാട്ടെ പഠിക്കാന്‍ പോയാല്‍ മാസ്ടരെ അനുസരിക്കണം, അതിലും ഒരു ഭയം ഒളിഞ്ഞിരിക്കുന്നു.
                                                                       പലര്‍ക്കും പലതിനെ ഭയം, ചിലര്‍ക്ക് അവനവനെത്തന്നെ ഭയം, എനിക്ക് വേണ്ടാത്ത ചിന്തകളെ ഭയം. ഭൂരിപക്ഷവും ഭയന്ന് ജീവിക്കുന്നു. ഇതൊക്കെ വായിച്ചിട്ട് നല്ല നാല് കമന്ട് ഇടാം എന്ന് വിചാരിച്ചാലും ബൂലോഗത്തെ ഭയന്ന് പലരും മിണ്ടാതെ പോകുന്നു......!!