Sunday, September 26, 2010

പ്രേമം

ശരിക്കും എന്താണ് പ്രേമം ? ഇന്നത്തെ കൌമാരക്കാരുടെ രീതി വച്ച് നോക്കിയാല്‍ നമുക്ക് യോജിച്ച ഒരു ആളിനെ കാണുമ്പോള്‍ അയാളെ വിവാഹം കഴിക്കാനുള്ള ഒരു ആഗ്രഹം. പിന്നീട് അത് അയാളോട് തുറന്നു പറയുകയും, അയാള്‍ക്കിഷ്ടമായാല്‍ അവര്‍ തന്നെ ഒരു വിവാഹ ഉടമ്പടി മനസുകൊണ്ട് ഉണ്ടാക്കുകയും ചെയ്യുന്നു. പിന്നീട് യാത്രകളും, ചുറ്റി കറക്കങ്ങളും ഒരുമിച്ചാകുന്നു. മൊബൈലിനു വിശ്രമം ഇല്ലാതെയാകുന്നു. പിന്നെ വീട്ടില്‍ കാര്യം പറഞ്ഞു സമ്മതിപ്പിക്കാന്‍ നോക്കുന്നു. ചിലത് വിവാഹത്തില്‍ കലാശിക്കുന്നു. ചിലത് തകരുന്നു. ഇന്നത്തെ പല യുവാക്കളുടെയും പ്രണയം ഞാന്‍ കണ്ടിടത്തോളം ഇതൊക്കെ തന്നെയാണ് .
                                             യഥാര്‍ത്ഥത്തില്‍ ഇതാണോ പ്രണയം ? എന്റെ അഭിപ്രായത്തില്‍ ഇത് മാത്രമല്ല. പ്രണയത്തിനു ഇതിലുപരി ചില തലങ്ങള്‍ കൂടിയുണ്ട്. രണ്ടുപേര്‍ സ്വന്തമായി എടുക്കുന്ന വിവാഹ ഉടമ്പടി മാത്രമല്ല പ്രേമം. അത് രണ്ടു മനസുകള്‍ തമ്മിലുണ്ടാകുന്ന ശക്തമായ ഒരു ബന്ധമാണ്. അത് വാക്കുകളാല്‍ വര്‍ണിക്കാന്‍ പ്രയാസവുമാണ്. ഞങ്ങളുടെ പഠന കാലത്ത് (2001 - നു മുന്‍പ് )ഞാന്‍ കണ്ടിട്ടുള്ള കൂടുതലും പ്രണയങ്ങളും ഇതുപോലെ ഉള്ളവയായിരുന്നു. കേവലം വിവാഹ ആഗ്രഹം പ്രണയം ആകുന്നതു അന്ന് കുറവായിരുന്നു. ഇന്ന് പലരും പ്രണയിക്കുന്നത്‌ തന്നെ തനിക്കു വരന്‍ /വധു ആകാനുള്ള യോഗ്യത ഇയാള്‍ക്കുണ്ടോ എന്ന് നോക്കി മാത്രമാണ്. അവിടെ പ്രേമത്തിന്റെ പവിത്രത നഷ്ടപ്പെടുന്നു . അതുതന്നെയാണ് കേവലം വിവാഹത്തിനുള്ള ആഗ്രഹം പ്രണയമായി കരുതുമ്പോഴുള്ള കുഴപ്പവും.
                                         ജോലി, വിദ്യാഭ്യാസം,ജാതി,മതം,ഭാഷ,ദേശം ഇവയ്ക്കൊക്കെ അതീതമാണ് യഥാര്‍ത്ഥ പ്രണയം.ഇങ്ങനെയുള്ള എത്ര പ്രേമങ്ങള്‍ വിവാഹത്തില്‍ കലാശിക്കും? ഇത് തന്നെയാണ് പ്രേമവും, വിവാഹ ആഗ്രഹവും തമ്മിലുള്ള വ്യത്യാസവും.

29 comments:

Jishad Cronic said...

സത്യമായ പ്രണയത്തിന്റെ കാലം എല്ലാം കഴിഞ്ഞു, ഇനി ഡാറ്റിങ്ങിന്റെ കാലം ആണ്.

മുകിൽ said...

ഉദ്യമം നല്ലതാണ്. പക്ഷേ പ്രണയത്തെക്കുറിച്ചു ഇത്ര കുറച്ചായി എഴുതുന്നതു പാപമല്ലേ?

Anonymous said...

agreeing with ur findings...pranayathinu kaalaum prayavum illa..

Meera's World said...

I think each generation feels differently about romance and thinks what they had/have, was/is the best. For the new generation this cell phone/chat/face book/twitter/orkut etc romance i is the best romance, those who never had cell phones or net had a boring romance:).Personaly i like romance that ends in wedding:).Enjoying watching Venunagavally and Shobha crying over a broken romance in the movies is one thing,and experiencing the same in real life is quite another thing:).

naakila said...

കാലം മാറുന്നു
പ്രണയത്തിന്റെ അര്‍ഥങ്ങളും
അനുഭവങ്ങളും
ഒരുപക്ഷേ നാളെ പ്രണയം മറ്റൊന്നായിരിക്കാം

Gopakumar V S (ഗോപന്‍ ) said...

അതെ, ഞാന്‍ യോജിക്കുന്നു..നന്നായിട്ടൂണ്ട്

Green umbrella said...

"പിന്നീട് യാത്രകളും, ചുറ്റി കറക്കങ്ങളും ഒരുമിച്ചാകുന്നു. മൊബൈലിനു വിശ്രമം ഇല്ലാതെയാകുന്നു. പിന്നെ വീട്ടില്‍ കാര്യം പറഞ്ഞു സമ്മതിപ്പിക്കാന്‍ നോക്കുന്നു." വീട് വരെ കാര്യങ്ങള്‍ എത്തിയാല്‍ അതിനെ പ്രേമം എന്ന്നു vilikkam പക്ഷെ ഇന്ന് വളരെ കുറച്ചു കാര്യങ്ങളെ വീട് വരെ പോലും എത്തുന്നുള്ളൂ .......

Vayady said...

പ്രണയം അനശ്വരമാണ്‌. രണ്ടു മനസ്സുകളുടെ തമ്മിലുള്ള ലയനമാണ്‌ യഥാര്‍ത്ഥ പ്രണയം. അതൊരു ആത്മബന്ധമാണ്‌. എന്നൊക്കെയാണ്‌ കേട്ടറിവ്. അങ്ങിനെയാണെങ്കില്‍ അവിടെയപ്പോള്‍ മറ്റൊന്നിനും പ്രസക്തിയില്ലെന്നാണ്‌ എനിക്കു തോന്നുന്നത്.

Pranavam Ravikumar said...

നല്ലൊരു എഴുത്ത്... കാലത്തിനൊത്ത മാറ്റങ്ങള്‍ ഇന്ന് കാണാമല്ലോ...

All the best!

SAJAN S said...

Jishad Cronic, മുകിൽ, അജ്ഞാതന്‍, Meera's World, പി എ അനിഷ്, എളനാട്, Gopakumar V S (ഗോപന്‍ ), Green umbrella, Vayady, Pranavam Ravikumar a.k.a. Kochuravi........................................വളരെ നന്ദി, സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും...............

Unknown said...

കുറച്ചൂടെ വിശദായ് പോരട്ടേന്ന്!

ജയരാജ്‌മുരുക്കുംപുഴ said...

pranayathinu ethra ethra mukhangal........

SAJAN S said...

നിശാസുരഭി, jayarajmurukkumpuzha.........................വളരെ നന്ദി.........

വരയും വരിയും : സിബു നൂറനാട് said...

"നാടോടുമ്പോള്‍ നടുവെ ഓടുന്ന പ്രണയം" ;-)

Anaswayanadan said...

നഗ്ന മേനികള്‍ നീല രാവില്‍ ഉരയുന്ന
സുഗമല്ല പ്രണയം
ഉള്ളു നിറയുന്ന നോവ് നീറുന്ന
മധുര നൊമ്പരം പ്രണയം
അതിലലിയും തോറും മധുരം
മധുരം മധുരം ...........................

ajiive jay said...

pranayam marikkunnilla pazhaya veenju puthiya kudangalil, kudam udayumbol nammal karuthum pranayam marichuvennu, illaa.....congrats

ശ്രീ said...

ഓരോരോ രൂപങ്ങളിലായി ഭാവങ്ങളിലായി പ്രണയം എന്നും നിലനില്‍ക്കും...

രമേശ്‌ അരൂര്‍ said...

കല്യാണത്തില്‍ കലാശിച്ച് ഉള്ള പ്രണയം കൂടി ഇല്ലാതായി പോയവരും ഉണ്ട് !

സാബിബാവ said...

പ്രണയം മനസ്സിനെ തൊട്ടുണര്‍ത്തുന്ന സുഖമാണ്

ente lokam said...

സാജന്‍ ..
എന്റെ ബ്ലോഗ്ഗില്‍ വന്നു ചുമ്മാ സ്മ്യ്ലിയിട്ടു പോയ
ആളെ കാണാന്‍ വന്നതാ .

ബ്ലോഗു പുതിയത് ആക്കി അല്ലെ ? ഈ പ്രേമത്തിന് ഞാന്‍
വളരെ മുമ്പ് കമന്റ്‌ ഇട്ടതു ആണ് ..കുറെ ഉപദേശവും
തന്നിരുന്നു .എഴുതാന്‍ ഉള്ളത് തുറന്നു എഴുതണം .പിന്നെ
സംശയം ഒന്നും വേണ്ട എന്നൊക്കെ പറഞ്ഞു ..ഇപ്പൊ അതൊന്നും
കാണാന്‍ ഇല്ല .പോസ്റ്റിലും അല്പം മാറ്റം വരുത്തി അല്ലെ ..ശരിയല്ലേ ?
ആ കഷി തന്നെ അല്ലെ ?

ente lokam said...
This comment has been removed by the author.
SUJITH KAYYUR said...

Ee vishayathil ithra thala pukaykunnathu entinu?

അനീസ said...

വേണ്ടാത്ത ചിന്ത തന്നെയാ ഇത് ,

അനീസ said...

എനിക്ക് തോന്നുന്നില്ല യഥാര്‍ത്ഥ പ്രേമം ഉണ്ടെന്നു

Anonymous said...

I think "love is like Rhythm in the symphony of life......."

Vayady said...

പുതിയ പോസ്റ്റ് ഇട്ടോ എന്ന് നോക്കാന്‍ വന്നതാണ്‌. :)

ഹംസ said...

പ്രേമം പലര്‍ക്കും പലവിധത്തിലാണ്.. ഇപ്പോല്‍ പുതിയ തലമുറയില്‍ കാണുന്ന പ്രേമത്തിനു വലിയ ആയുസ്സ് ഒന്നുമില്ല. പറഞ്ഞത് സത്യമാണ്. പക്ഷെ വളരേ കുറച്ചേ പറഞ്ഞുള്ളൂ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രേമമോ? അതെന്താ സാധനം?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രേമമോ? അതെന്താ സാധനം?